ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് 2022-23 അപേക്ഷ ക്ഷണിച്ചു.

🎯 ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ്  : ന്യൂനപക്ഷ വിഭാഗങ്ങളിൽ 2022-23 വർഷത്തെ SSLC, PLUS TWO പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്കും ബിരുദ തലങ്ങളിൽ 80 % വും ബിരുദാനന്തര ബിരുദ തലങ്ങളിൽ 75% വും മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുമുള്ള ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 

▪️ SSLC,+2 തലത്തിൽ 10000 രൂപയാണ് സ്കോളർഷിപ്പ് തുക. ഡിഗ്രി, പിജി തലങ്ങളിൽ ഉന്നത വിജയം നേടിയവർക്ക് 15000 രൂപയാണ് സ്കോളർഷിപ്പ്. 

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളാണ് അപേക്ഷിക്കേണ്ടത്.  BPL വിഭാഗത്തിന് മുൻഗണന ഉണ്ടായിരിക്കുന്നതാണ് . BPL വിഭാഗത്തിൻറെ അഭാവത്തിൽ എട്ടു ലക്ഷത്തിനു താഴെ വരുമാനമുള്ള APL വിഭാഗത്തെയും പരിഗണിക്കും. 

സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും.

അപേക്ഷകർക്ക് സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി  18 -12 -2023 . 

♦️ ആവശ്യമായ രേഖകൾ 
▪️SSLC certificate
▪️Income certificate
▪️Bank passbook
▪️Ration card
▪️Mark list (plus two/UG/ PG).
▪️Aadhar card
▪️Photo
▪️Signature
▪️Mobile Number