Reg. No MPM/CA/58/2018
+919447625256, +919747666165, +9170258 82288, +919446246923
Empowering citizens with digital services.
കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലുള്ള സി എസ്
സിഇ ഗവവേര്‍ണന്‍സ് സര്‍വ്വീസ് ഇന്ത്യ ലിമിറ്റഡിനു കീഴില്‍ അംഗീകൃത മാപ്പിംഗ് സംവിധാനം വഴി സൊസൈറ്റി
ആക്ട് പ്രകാരം, 2018 ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സി.എസ്.സി വി.എല്‍.ഇ കളുടെ ഔദ്യോഗിക
സംഘടനയായ മലപ്പുറം കെ.എല്‍-സി.എസ്.സി- വി.എല്‍.ഇ സൊസൈറ്റി. ഹാരിസ് മുണ്ടമ്പ്രയുടെ നേതൃത്വത്തിൽ 2016-ൽ
മലപ്പുറം ജില്ലയിലെ സി.എസ്.സി.വി.എൽ.ഇ കളുടെ ഒരു കൂട്ടായ്മ രൂപീകരിക്കുകയും അതിൽ നിന്നും ഒരു
കമ്മിറ്റി രൂപീകരിക്കുകയും, ആദ്യ പ്രസിഡണ്ടായി ഹാരിസ് മുണ്ടമ്പ്രയെയും, സെക്രട്ടറി നൗഫൽ അങ്ങാടിപ്പുറം,
ട്രഷറർ അബൂബക്കര്‍ ഉള്ളാട്ടുപാറ എന്നിവരെ തിരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്ന് ആ കൂട്ടായ്മ വളര്‍ന്ന്
വരുകയും സൊസൈറ്റി ആക്ട് പ്രകാരം 2018 ൽ രജിസ്ട്രേഷൻ നടത്തുകയും, മലപ്പുറം ജില്ലയിലെ ആദ്യത്തെ സി.എസ്.
സി.വി.എൽ.ഇ സൊസൈറ്റിയായി രൂപീകരിക്കുകയും ചെയ്തു.
മലപ്പുറം കെ.എല്‍-സി.എസ്.സി- വി.എല്‍.ഇ
സൊസൈറ്റി ഇന്നത്തെ നിലയില്‍ എത്തിയതിന് പിന്നില്‍ സൊസൈറ്റിക്ക് നേതൃത്വം നല്‍കിയവരുടെ കൂട്ടായ
പരിശ്രമവും മെമ്പര്‍മാരുടെ ഐക്യവുമാണ്. മലപ്പുറം ആസ്ഥാനമാക്കിയാണ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ
നടക്കുന്നത്. ജില്ലയിലെ മുഴുവൻ താലൂക്കുകളെയും ഉൾപ്പെടുത്തി ഓരോ താലൂക്കിനും പ്രത്യേക ചുമതലക്കാരെ
ഏല്പിച്ചുകൊണ്ട് എല്ലാം ക്രോഡീകരിച്ചുകൊണ്ടാണ് സൊസൈറ്റി പ്രവർത്തിച്ചുവരുന്നത്. മലപ്പുറം ജില്ലയിലെ സി.
എസ്.സി.വി.എൽ.ഇകളെമാത്രം ഉൾപ്പെടുത്തി രൂപീകരിച്ച ഈ സംഘടന മെമ്പർമാരുടെ ഉന്നമനത്തിനു വേണ്ടി
പലരീതിയിലും ഇടപെടലുകള്‍ നടത്താറുണ്ട്. മെമ്പര്‍മാരായ സി.എസ്.സി.വി.എൽ.ഇ കൾ നേരിടുന്ന പലവിധ
പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി സൊസൈറ്റി അതാതു സമയങ്ങളില്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക്
നിവേദനങ്ങളും, പരാതികളും അറിയീക്കുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യാറുണ്ട്. അതുപോലെ സൊസൈറ്റി
മെമ്പർമാർക്കുവേണ്ടി ചാരിറ്റി പ്രവർത്തനങ്ങളും ട്രെയിനിങ് പ്രോഗ്രാമുകളും നടത്തിവരികയും ചെയ്തുവരുന്നു.
Centers
Customers
Services
Awards Won
We are trusted by over 500+ centers. Join them by using our services and grow your business.
+919447625256, +919747666165, +917025882288, +919446246923
Here are the latest center news from our blog that got the most attention.