മലപ്പുറം KL CSC VLE സൊസൈറ്റി മെമ്പര്‍മാര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍.

മലപ്പുറം കെ. എല്‍. സി. എസ്. സി. വി. എല്‍. ഇ. സൊസൈറ്റി, സി. എസ്. സി. ഇ ഗവവേര്‍ണന്‍സ് എക്കോ സിസ്റ്റത്തിൽ സൊസൈറ്റി ആക്ട് പ്രകാരം 2018 ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു സൊസൈറ്റിയാണ്. സർക്കാർ തലങ്ങളിലും, പൊതു ജനങ്ങൾക്കിടയിലും CSC-യെ പരിചയപ്പെടുത്തുന്നതിലും, VLE മാർ നേരിടുന്ന പല പ്രശ്നങ്ങളിൽ ഇടപെടുകയും ആവശ്യങ്ങൾ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും, മാതൃകാപരമായ പ്രവർത്തങ്ങൾ നടത്തിവരുന്നു.  CSC സർവീസുകളിലും അനുബന്ധ സേവനങ്ങളിലും CSC ഒഫീഷ്യൽസിനെയും വിവിധ ഗവൺമെൻറ് ഡിപ്പാർട്ട്മെൻറ്  ഉദ്യോഗസ്ഥരെയും, പ്രഗല്‍ഭരായ CSC VLE കളെയും പങ്കെടുപ്പിച്ച് പരിശീലനം നൽകി സൊസൈറ്റി അംഗങ്ങളെ കാര്യപ്രാപ്തിയുള്ളവരാക്കി മാറ്റി, മെമ്പര്‍മാരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനും സൊസൈറ്റി ശ്രദ്ധ പുലർത്തിവരുന്നു.


മലപ്പുറം KL CSC VLE സൊസൈറ്റി മെമ്പര്‍മാര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍.

  1. നിങ്ങളുടെ ദൈനംദിന വരവ്, ചെലവുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനാവശ്യമായ  അകൌണ്ടിഗ് സോഫ്റ്റ് വെയര്‍.
  2. വെബ് സൈറ്റ് ലിങ്കുകള്‍, ഉപയോഗപ്രദമായ അപ്ലിക്കേഷന്‍ ഫോമുകള്‍.
  3. നിങ്ങളുടെ സ്ഥാപനത്തിന്‍റെ പേരിലുള്ള പോസ്റ്ററുകള്‍. 
  4. ഉപഭോക്താക്കൾക്ക് സേവനം നല്‍കിയതിന്‍റെ പണമടച്ച രസീത് നൽകുന്നതിനുള്ള സംവിധാനം.
  5. CSC VLE കള്‍ക്ക് ഓൺലൈൻ സേവന സംബന്ധമായ സംശയങ്ങൾ  തീര്‍ക്കാന്‍ സൊസൈറ്റി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുന്നു. ഓൺലൈൻ സേവനങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ പരസ്പരം ചർച്ച ചെയ്യാനും നിങ്ങളുടെ അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനുമുള്ള മികച്ച വേദിയാണിത്.
  6. ഓണ്‍ലൈന്‍സേവന കേന്ദ്രങ്ങള്‍ക്ക് വേണ്ടുന്ന സോഫ്റ്റ് വെയറുകളുടെ ലിങ്കുകള്‍.
  7. സൊസൈറ്റി സര്‍ട്ടിഫിക്കറ്റ്, ഐഡന്‍റിറ്റി കാര്‍ഡ് എന്നിവ നല്‍കുന്നു.
  8. സൊസൈറ്റി മെമ്പര്‍മാര്‍ക്ക് തമ്മില്‍ ചാറ്റ് ചെയ്യാനും ഫയലുകള്‍ കൈമാറാനും ഉള്ള സംവിധാനം.