മികച്ച ജില്ലാ മാനേജരായി തിരഞ്ഞെടുത്ത സി എസ് സി മലപ്പുറം ജില്ലാ മാനേജര്‍ക്ക് അഭിനന്ദനങ്ങള്‍
ഹമാരാ സംവിധാൻ ഹമാരാ സമ്മാൻ പദ്ധതിയുടെ ഭാഗമായി CSC VLEകളുടെ സംസ്ഥാനതല ഏകദിന പരിശീലന പരിപാടി 2024 മാർച്ച് 7നു തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. CSC സർവീസുകളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച VLEകൾക്കുള്ള ആദരവ് നല്‍കുകയും, മികച്ച ജില്ലാ മാനേജരായി സി എസ് സി മലപ്പുറം ജില്ലാ മാനേജര്‍ ശ്രീ നൌഷാദിനെ തിരഞ്ഞെടുക്കുകയും ചെയ്തു. മികച്ച ജില്ലാ മാനേജരായി തിരഞ്ഞെടുത്ത സി എസ് സി മലപ്പുറം ജില്ലാ മാനേജര്‍ക്ക് മലപ്പുറം സി എസ് സി വി എല്‍ ഇ സൊസൈറ്റിയുടെ അഭിനന്ദനങ്ങള്‍.