മലപ്പുറം സി എസ് സി വി എല്‍ ഇ സൊസൈറ്റിയുടെ താലൂക്ക് ഗ്രൂപ്പ് അഡ്മിന്‍ തിരഞ്ഞെടുപ്പ്
പ്രിയ വി എല്‍ ഇ സുഹൃത്തുക്കളെ മലപ്പുറം സി എസ് സി വി എല്‍ ഇ സൊസൈറ്റിയുടെ താലൂക്ക് ഗ്രൂപ്പ് അഡ്മിന്‍ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന കാര്യം അറിഞ്ഞിരിക്കുമല്ലോ... നിങ്ങളുടെ താലൂക്ക് അഡ്മിന്‍ ആരായിരിക്കണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാനുള്ള അവസരമായി ഇതിനെ കണ്ട് എല്ലാവരും വോട്ട് രേഖപ്പെടുത്തി ഈ പ്രക്രിയയില്‍ പങ്കാളിയാകണമെന്ന് അറിയിക്കുന്നു. ഇതിനായി 10/03/2024 ഞായറാഴ്ച രാത്രി 10 മണിക്കുള്ളില്‍ നിങ്ങളുടെ താലൂക്ക് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിട്ടുള്ള ഗൂഗിള്‍ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യേണ്ടതാണ്.
താലൂക്ക് അഡ്മിനാക്കാന്‍ നിങ്ങള്‍ക്ക് താല്പര്യമുള്ള ആള്‍ക്ക് നിങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഈ തിരഞ്ഞടുപ്പ് പ്രക്രിയ തികച്ചും രഹസ്യ സ്വഭാവമുള്ളതായിരിക്കും, ഇതില്‍ വോട്ട് രേഖപ്പെടുത്തുന്നവരുടെ വിവരങ്ങളും മറ്റും രഹസ്യമായിരിക്കും ആയതിനാല്‍ തന്നെ നിങ്ങള്‍ക്ക് ആര്‍ക്ക് വേണമെങ്കിലും വോട്ട് രേഖപ്പെടുത്താവുന്നതാണ്....