സമ്മാന കൂപ്പൺ വിതരണം
പ്രിയരെ,
നമ്മുടെ വാർഷികവും അതോടനുബന്ധിച്ചുള്ള പരിപാടികളും എല്ലാവരും അറിഞ്ഞിരിക്കും. നമ്മൾ വർഷത്തിൽ എല്ലാവരും ഒന്നിച്ച് (ഫാമിലിയും, സ്റ്റാഫുകളുംകൂടി) ഒരു ദിവസം പങ്കിടലും ചെറിയ എന്തെങ്കിലും കലാപരിപാടികൾ നടത്തലും ഒരുമിച്ചൊരു ഭക്ഷണം കഴിക്കലും അതിലുപരി നമ്മുടെ എല്ലാമായ മക്കൾക്ക് ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവുമാണ്. അതിന് നമ്മൾ ചെയ്യേണ്ടത് വളരെ നിസാരമായ കൂപ്പൺ വിൽക്കുക എന്ന് മാത്രമാണ്. ഇതിൽ ആർക്കും ഒരു നഷ്ടവും സംഭവിക്കില്ല. മറിച്ച് ചെറിയ ലാഭവും, നിങ്ങളുടെ സെന്ററിന്റെ പ്രശസ്തി വർദ്ദിക്കുകയും ചെയ്യുന്നതാണ്. അതിനായി ഓരോ സെന്ററിനും തരേണ്ട സമ്മാനങ്ങൾ വാങ്ങിക്കേണ്ടതുണ്ട്. അത് കൃത്യമായിരിക്കാൻ വേണ്ടി നിങ്ങൾ ആരൊക്കെ കൂപ്പൺ ഏറ്റു വാങ്ങി എന്ന വിവരം നിങ്ങളുടെ താലൂക്ക് ഗ്രൂപ്പിൽ 24-08-2024 ന് മുൻപേ അറിയിക്കേണ്ടതാണ്. വിവരം അറിയിക്കാൻ താമസം വരുന്നപക്ഷം നിങ്ങൾക്ക് അർഹതപ്പെട്ട സമ്മാനം നഷ്ടപ്പെടാൻ സാധ്യത ഉണ്ട്, അതുകൊണ്ട് ആരും ഇതിൽ വീഴ്ച വരുത്തരുത്. (മാത്രവുമല്ല ഏറ്റവും കൂടുതൽ കൂപ്പൺ വിൽക്കുന്ന സെന്ററിന് കുനിയിൽ ഡാറ്റ സോണിക് മെമെന്റോസ് & ട്രോഫീസ് നൽകുന്ന ഒരു പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും)