ഏഴാം വാര്‍ഷികവും ഓണാഘോഷവും
സെപ്തംബര്‍ 8 ഞായറാഴച്ച മലപ്പുറം KL CSC VLE സൊസൈറ്റിയുടെ ഏഴാമത് വര്‍ഷികാഘോഷവും, ഉന്നതവിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും, ഓണാഘോഷവും മലപ്പുറം, കൂട്ടിലങ്ങാടി ഫാത്തിമാസ് ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്നു. വര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടത്തുന്ന സമ്മാന പദ്ധതിയുടെ നറുക്കെടുപ്പും കൂടെ ഉണ്ടായിരിക്കുന്നതാണ്. ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ഒന്നാം സമ്മാനം വാഷിംഗ് മെഷീന്‍, രണ്ടാം സമ്മാനം മൈക്രോവേവ് ഓവന്‍, മൂന്നാം സമ്മാനം ഡിന്നര്‍സെറ്റ് ( മൂന്ന് പേര്‍ക്ക്), 10 പ്രോത്സാന സമ്മാനങ്ങളും കൂടാതെ കുറഞ്ഞത് 25 കൂപ്പണുകള്‍ എങ്കിലും വില്‍ക്കുന്ന ഓരോ സെന്‍റുകള്‍ക്കും 2 പ്രത്യേക പ്രോത്സാന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.
പരിപാടിയില്‍ സൊസൈറ്റിയുടെ സ്ഥാപക നേതാക്കളെ ആദരിക്കുന്ന ചടങ്ങും, SSLC, +2, LSS, USS, NMMS തുടങ്ങിയ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ സൊസൈറ്റി മെമ്പര്‍മാരുടെ മക്കളെയും, സ്റ്റാഫുകളുടെ മക്കളെയും അനുമോദിക്കുന്ന ചടങ്ങും തദ്ദവസരത്തില്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. സ്റ്റേജിന പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. പരിപാടി വിജയിപ്പിക്കുവാനും സൌഹാര്‍ദ്ദം പങ്കിടുന്നതിനും വേണ്ടി എല്ലാ മെമ്പര്‍മാരെയും കുടുംബസമേതം പരിപാടിയിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നു.