2025 വർഷത്തേക്കുള്ള മെമ്പർഷിപ്പ് വിതരണം ആരംഭിച്ചിരിക്കുന്നു
പ്രിയ VLE സുഹൃത്തേ, സുഖമെന്ന് വിശ്വസിക്കുന്നു.
MALAPPURAM KL CSC VLE SOCIETY യുടെ പ്രവർത്തനങ്ങളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും ഒരു പരിചയപ്പെടുത്തൽ ആണ് ഈ കുറിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്.2018 ൽ C|S|C ഇ ഗവേർണൻസ് ഇന്ത്യ ലിമിറ്റഡിന് കീഴിൽ മാപ്പ് ചെയ്ത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ജില്ലയിലെ ഏക സൊസൈറ്റിയാണ് MALAPPURAM KL CSC VLE SOCIETY.
ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ മെമ്പർമാരുടെ ഉന്നമനത്തിനായി സൊസൈറ്റി നിരവധി പ്രവർത്തികൾ ചെയ്തുവരുന്നു. ഓൺലൈൻ / ഓഫ് ലൈൻ ട്രെയിനിങ്ങുകൾക്ക് പുറമേ മെമ്പർമാർക്കുള്ള വാട്സ്ആപ് ഗ്രൂപ്പിലൂടെയും,https://mlpcscvlesociety.in/ എന്ന വെബ്സൈറ്റ് വഴിയും ഏറ്റവും പുതിയ വിവരങ്ങൾ മെമ്പർമാരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. C|S|C സെൻററുകളുടെ സുഗമമായ നടത്തിപ്പിനും വരുമാനം വർദ്ധിപ്പിക്കാനും ഉതകുന്ന രീതിയിലുള്ളതാണ് സൊസൈറ്റി വെബ്സൈറ്റ്.പുതുതായി ആരംഭിക്കുന്ന സേവനങ്ങളുടെ പോസ്റ്ററുകൾ നിങ്ങളുടെ സ്ഥാപനത്തിൻ്റെ പേര് വിവരങ്ങളോടെ ഡൗൺലോഡ് ചെയ്യാൻ വെബ്സൈറ്റിലൂടെ സാധിക്കും. ഇതുവഴി സ്ഥാപനത്തിൻ്റെ പരസ്യം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ കഴിയും.
ഓൺലൈൻ അപേക്ഷകൾക്കാവശ്യമായ വെബ്സൈറ്റുകളുടെ ലിങ്കുകളും അപേക്ഷാ ഫോമുകളും വെബ്സൈറ്റിൽ ലഭ്യമാണ്. അതത് സമയങ്ങളിൽ പുതിയ ലിങ്കുകളും ഫോമുകളും അപ്ഡേറ്റ് ചെയ്യാറുമുണ്ട്.കൂടാതെ ബില്ലിംഗ് സൗകര്യവും, അക്കൗണ്ടിംഗ് ചെയ്യാനും വെബ്സൈറ്റിലൂടെ സാധിക്കും.
ഏതെങ്കിലും വിഷയങ്ങളെക്കുറിച്ച് ക്ലാസ് വേണമെന്ന് കൂടുതൽ മെമ്പർമാർ ആവശ്യപ്പെട്ടാൽ ട്രെയിനിങ് ക്ലാസ് സംഘടിപ്പിക്കുന്നു. സൊസൈറ്റിയുടെ സുഗമമായ നടത്തിപ്പിനായി 7 താലൂക്കുകളിലും ഓരോ അഡ്മിന്മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.അത്യാവശ്യ ഘട്ടങ്ങളിൽ മെമ്പർമാർക്ക് പൂർണ്ണ പിന്തുണയും, സഹായ സഹകരണങ്ങളും നൽകി VLE കൾക്ക് കരുത്ത് പകരാൻ സൊസൈറ്റി ശ്രമിക്കാറുണ്ട്.
2025 വർഷത്തേക്കുള്ള മെമ്പർഷിപ്പ് വിതരണം ആരംഭിച്ചിരിക്കുന്നു.കൂടുതൽ VLE കളെ സൊസൈറ്റിയിലേക്ക് കൊണ്ടുവരുന്നതിനേക്കാൾ, അംഗത്വം എടുക്കുന്നവർക്ക് കൃത്യമായി സേവനം നൽകുക എന്നതാണ് സൊസൈറ്റിയുടെ ലക്ഷ്യം.കൃത്യമായ മാനദണ്ഡങ്ങളോടെ, നിലവിലുള്ള മെമ്പർമാരുടെ C|S|C സെൻററിൽ നിന്നും നിശ്ചിത ദൂരപരിധി കൂടി പരിഗണിച്ചാണ് മെമ്പർഷിപ്പ് നൽകുക.പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പ്രധാന ടൗണുകൾ എന്നിവിടങ്ങളിൽ വ്യത്യസ്ത ദൂരപരിധിയാണ് അവലംബിക്കുക.
താങ്കളുടെ സെൻ്ററിൻ്റെ പുരോഗമനത്തിനായി പുതിയ VLE സുഹൃത്തുക്കളെ സൊസൈറ്റി കുടുംബത്തിലേക്ക് ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുകയോ, മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യുക.